കാർബൺ ന്യൂട്രൽ പത്തനംതിട്ട എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പുനരേകീകരിക്കണം. konnivartha.com :അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും അഭൂതപൂർവമായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. 2018 – ലെ പ്രളയം കേരളത്തിലെയും, വിശിഷ്യാ പത്തനംതിട്ടയിലേയും, വികസന ജീവിതത്തിലെ വിള്ളലുകൾ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. വനമേഖലയും പമ്പാനദീതടവും അപ്പർ കുട്ടനാടും പാരിസ്ഥിതികമായി എത്രമാത്രം ദുർബലമാണെന്ന് ഇപ്പോൾ നമുക്കറിയാം. വികസന കാര്യങ്ങളിൽ ബ്യൂറോക്രാറ്റിക്ക് യാന്ത്രിക സമീപനങ്ങൾക്കപ്പുറം, എല്ലാ മേഖലകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ജനകീയവും സർഗ്ഗാത്മകവുമായ ഇടപെടൽ ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ വികസന മേഖലകളെ ദുരന്ത നിവാരണം, ജൈവ വൈവിധ്യം, പരിസ്ഥിതി പരിപാലനം, നദീസംരക്ഷണം എന്നിവയുമായി ഉദ്ഗ്രഥിപ്പിക്കണം. ജില്ലയുടെ കാർബൺ ഫുട്പ്രിന്റ് കുറച്ചു കൊണ്ടുവരാനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വികസന പ്രവർത്തനങ്ങളെ പുനരേകീകരിക്കണം. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും മാലിന്യനിർമ്മാർജ്ജനം, ജൈവ വൈവിധ്യ പരിപാലനം എന്നിവയിൽ അറിവും…
Read More