ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്

  2019-20 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ  തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പരിശോധനയില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫിക്ക് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി.   പദ്ധതി ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, നികുതി പിരിവിലെ കൃത്യത, വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പണം, ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനം, കര്‍മോത്സുകരായ ജീവനക്കാരുടെ സേവനം, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനത്തിലെ സുതാര്യത, ജനസൗഹൃദമായ ഓഫീസ് അന്തരീക്ഷം, ചിട്ടയായ തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹത നേടിയത്.   മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന് 2021-22 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ഒന്നാമതായി വര്‍ഷിക പദ്ധതി സമര്‍പ്പിച്ച പഞ്ചായത്താണ് മലയാലപ്പുഴ. സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ പരിപാടിക്കും സുഭിക്ഷ…

Read More