തദ്ദേശ ഭരണസ്ഥാപനങ്ങള് ഫെബ്രുവരി 23നകം 2021-2022 വാര്ഷിക പദ്ധതി സമര്പ്പിക്കണം കോന്നി വാര്ത്ത : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ആസൂത്രണ സമിതി യോഗം ചേര്ന്നു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് ആസൂത്രണ സമിതി ചെയര്മാന്കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി മെമ്പര് സെക്രട്ടറികൂടിയായ ജില്ലാ കളക്ടര് ഡോ. നരംസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പങ്കെടുത്തു. പറക്കോട്, പന്തളം, കോന്നി, ഇലന്തൂര് ബ്ലോക്ക് പഞ്ചായത്തുകളിലേയും അവയുടെ പരിധിയില് വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും അടൂര്, പന്തളം മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാര്, സെക്രട്ടറിമാര്, ജില്ലാ പഞ്ചായത്ത് അംഗങ്ങള് എന്നിവര് യോഗത്തിന് പങ്കെടുത്തു. പുതിയ തദ്ദേശ ഭരണസമിതികള് നിലവില് വന്നതിനു ശേഷമുള്ള ആദ്യ യോഗമാണിത്.…
Read More