konnivartha.com : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അതത് ജില്ലകളിൽ തന്നെ വിളിക്കാനാണ് ജില്ലാ കോൾ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിളിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തിൽ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും വിളിക്കാം. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ സേവനങ്ങൾക്കും ദിശയിൽ വിളിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: 0471 2733433, 0471 2779000, 9188610100, 0471 2475088, 0471 2476088. കൊല്ലം: 0474 2797609,…
Read More