ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

  ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം വാഴക്കുന്നം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണ്. പത്തു ദശലക്ഷം ലിറ്റര്‍ ഉത്പാദനശേഷിയുള്ള ജല ശുദ്ധീകരണശാല അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ നിലവിലുള്ള 60 കിലോമീറ്റര്‍ ദൂരത്തിലുളള പൈപ്പ് ലൈനുകള്‍ കൂടാതെ 190 കിലോമീറ്റര്‍ പുതിയ പൈപ്പ് ലൈനുമാണ് വിതരണ ശൃംഖലയില്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയതായി 3456 വീടുകളിലേക്കും, നാരങ്ങാനം ഗ്രാമ പഞ്ചായത്തില്‍ 4809 വീടുകളിലേക്കും, റാന്നി ഗ്രാമ പഞ്ചായത്തില്‍ 650 വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.   ഏറ്റവും അധികം ജലക്ഷാമം അനുഭവിക്കുന്ന നാരങ്ങാനം പഞ്ചായത്തിന്…

Read More