ചില്ല് കളയല്ലേ, എടുക്കാനാളുവരും…പത്തനംതിട്ട ജില്ലയില്‍ ചില്ലു മാലിന്യശേഖരണ ക്യാമ്പയിന് തുടക്കമായി

  തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന മുഖേന ഈ ആഗസ്റ്റ് മാസത്തില്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ഇതു സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി തുടക്കമിട്ടു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജില്ലയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിനും ചില്ല് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹരിതകര്‍മ്മസേനയ്‌ക്കൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ യുവജനസംഘടകള്‍ തുടങ്ങിയവരെയൊക്കെ ക്യാമ്പയിന്റെ ഭാഗമാക്കണം. ജില്ലാ കളക്ടറുടെ…

Read More