konnivartha.com: ചിറ്റാർ ഗവൺമെൻറ് എൽപി സ്കൂളിന് 2നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ 5500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം ഉയരുന്നു.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണ ചുമതല. 18 മാസ കാലാവധിയ്ക്കള്ളിൽ നിർമ്മാണം പൂർത്തിയാക്കുവാനായുള്ള പണികൾ പുരോഗമിക്കകയാണ്.കൂത്താട്ടുകുളം എൽപി സ്കൂളെന്നും കൊച്ചു സ്കുളെന്നും അറിയപ്പെടുന്ന ചിറ്റാർ ഗവൺമെൻ്റ് മോഡൽ എൽപി സ്കൂൾ 1942ൽ സ്ഥാപിതമായ ചിറ്റാറിലെ ആദ്യ വിദ്യാലയമാണ്. ചിറ്റാറിനു പുറമെ സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിള്ളിൽനിന്നുള്ളവർക്ക് വിദ്യാഭ്യാസം നല്കിയ ചരിത്രം ഈ സ്കൂളിനുണ്ട്.8 ക്ലാസ് മുറികളും സ്റ്റാഫ് റൂമും ശുചി മുറിയുമുള്ള 5500 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടമാണ് സ്കുളിനായി ഒരുങ്ങുന്നത്. ശനിയാഴ്ച്ച സ്കൂളിലെത്തിയ എംഎൽഎ അഡ്വ.കെ യു ജനീഷ് കുമാർ…
Read More