ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാര്‍

konnivartha.com: കേരള തീരത്തിനടുത്ത് കടലിൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടേറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിനുപിന്നിൽ അട്ടിമറിസാധ്യതയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂലായ് മൂന്നിനകം ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഡയറക്ടർ ശ്യാം ജഗന്നാഥൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 മെയ് 25 ന് കേരള തീരത്തോടടുത്ത് എം‌എസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ സമുദ്രവ്യാപാര വകുപ്പ് (എംഎംഡി) കൊച്ചി മർച്ചന്റ് നേവി ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിക്കൽ ഉപദേഷ്ടാവ് ക്യാപ്റ്റൻ അബുൾ കലാം ആസാദ്, ഷിപ്പിംഗ് ഡയറക്ടർ ജനറലും കേന്ദ്ര അഡീഷണൽ സെക്രട്ടറിയുമായ ശ്യാം ജഗന്നാഥൻ ഐഎഎസ്, കേന്ദ്ര ചീഫ് സർവേയർ അജിത്കുമാർ സുകുമാരൻ, എംഎംഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ സെന്തിൽ കുമാർ എന്നിവർ…

Read More