ഗാന്ധിഭവൻ  വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

  സ്നേഹപ്രയാണം 900 -ദിന സംഗമത്തിന്റെയും ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 900-ാം ദിന സംഗമത്തിന്റെയും, സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ കുട്ടികൾക്കായുള്ള ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.ഒ.അബീൻ നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസന സമിതി അംഗവും, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ ഓർഗനൈസിങ്‌ സെക്രട്ടറി മുഹമ്മദ് ഷമീർ മുഖ്യ സന്ദേശം നൽകി. കോന്നി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ബാബു വെളിയത്ത്‌, റിട്ട.അദ്ധ്യാപകൻപി എ ചന്ദ്രപ്പൻ പിള്ള, കോന്നി ഗ്രാമപഞ്ചായത്ത് മുൻ…

Read More