ക്യാമ്പയിനും ലഹരിവിരുദ്ധ റാലിയും നടത്തി

  konnivartha.com: കോന്നി മാരൂർപാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബും നെഹ്റു യുവകേന്ദ്ര പത്തനംതിട്ടയും സംയുക്തമായി ആന്റി ഡ്രഗ്സ് ക്യാമ്പയിനും ലഹരിവിരുദ്ധ റാലിയും നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ രഞ്ജിത് പി ആർന്റെ അധ്യക്ഷതയിൽ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു   ക്ലബ്‌ സെക്രട്ടറി റിയാസ് എസ് സ്വാഗതം പറഞ്ഞു . ലഹരി വിരുദ്ധ റാലി കോന്നി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ ഉദയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സുനിൽകുമാർ ജി ‘ആന്റി ഡ്രഗ്സ്’ എന്നാ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ എടുത്തു ക്ലബ്‌ വനിതാവിങ് കൺവീനർ ആര്യ ആർ നന്ദി പറഞ്ഞു

Read More