പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങള്. ചിലപ്പോള് വയറിളക്കവും വരാം. സാധാരണഗതിയില് ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില് ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ് വേണ്ടത്. രോഗബാധിതര് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള് സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം. ഈ സ്രവങ്ങളില് സ്പര്ശിക്കാനിടയായാല് കൈകളില് നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാന് വേണ്ടിയാണ് കൈകള് കഴുകണമെന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവര് സാനിറ്റൈസര് ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള് ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള് കണ്ണിലോ മൂക്കിലോ വായിലോ സ്പര്ശിക്കാതിരിക്കാന് ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്ക്കുള്ള ഒരു മാര്ഗ്ഗമെന്ന നിലയില് മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ…
Read More