കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഏര്‍പ്പെടുത്തി. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാത്ത എല്ലാ ഷോപ്പുകളും, സംരംഭങ്ങളും, മാര്‍ക്കറ്റുകളും ഏറ്റവും കുറഞ്ഞത് രണ്ട് ദിവസത്തേക്ക് അടപ്പിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസും ഇത് ഉറപ്പ് വരുത്തണം. കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ തീവ്രത അനുസരിച്ച് അടച്ചിടലിന്റെ കാലാവധി തീരുമാനിക്കും. ട്യൂഷന് സെന്ററുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ മുഖേന മാത്രമേ നടത്താവൂ. സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന എല്ലാ മീറ്റിംഗുകളും, പരിശീലന പരിപാടികളും മറ്റ് പരിപാടികളും ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുളളൂ. എല്ലാ ആരാധനാലയങ്ങളും ജനങ്ങളുടെ പങ്കാളിത്തം പരമാവധി കുറച്ച് പ്രവര്‍ത്തിക്കണം. ഏറ്റവും അവശ്യം വേണ്ട കാര്‍മ്മികന്‍മാരും നടത്തിപ്പുകാരും മാത്രമേ പാടുളളു. ആരാധനകളും ആഘോഷങ്ങളും ഓണ്‍ലൈന്‍ ആക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പു തല പരീക്ഷകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്…
Read More