കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഡെവലപ്പ്മെന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ക്രെഡായി) നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ക്രെഡായി കൊച്ചിന് ചാപ്റ്റേഴ്സ് പ്രസിഡന്റ് രവി ജേക്കബ് ആണ് വാഹനം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. ജില്ലയില്‍ ഒരു റാപ്പിഡ് ടെസ്റ്റ് വാഹനമാണ് നിലവിലുള്ളത്. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നും രണ്ടു വാഹനങ്ങള്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍, ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ ഓരോ താലൂക്കിനും ഒരോ റാപ്പിഡ് ടെസ്റ്റ് വാഹനം തയാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ക്രെഡായി സംഭാവനയായി നല്കിയ വാഹനം റാപ്പിഡ് പരിശോധനയ്ക്ക് ആവശ്യമായ രീതിയില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. സമ്പര്‍ക്കം വഴി വ്യാപനം ഉണ്ടാകാതെ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍…
Read More