കോവിഡ് പ്രതിരോധം: ശബരിമലയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി

  കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല സന്നിധാനത്തും നിലയ്ക്കലും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. സന്നിധാനത്ത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ എടുത്ത 78 പേരുടെയും ഫലം നെഗറ്റീവായി. ഇതിനു ശേഷം നിലയ്ക്കലില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പങ്കെടുത്ത 44 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവ് ഫലം കണ്ടെത്തിയത്. ആന്റിജന്‍ ടെസ്റ്റാണ് സന്നിധാനത്തും, നിലയ്ക്കലും നടത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തര്‍, ജീവനക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Read More

കോവിഡ് പ്രതിരോധം: ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം /ശബരിമല സ്പെഷ്യല്‍ എഡിഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. തെര്‍മല്‍ സ്‌കാനില്‍ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം.വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും എല്ലാ ഭക്തരും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.

Read More