കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയതായും, പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുമായി ഇടപഴകുന്നതിലൂടെ കൂടുതല്‍ രോഗസാധ്യത കണക്കിലെടുത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരികയാണ്. പോസിറ്റീവ് ആകുന്ന സാഹചര്യമുണ്ടായാല്‍ കൃത്യമായ ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ക്വാറന്റീന്‍ സൗകര്യം ഒരുക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. സ്റ്റേഷന്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാവാതെ കുറച്ചു പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം തുടരും. അണുവിമുക്തമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നടപടികള്‍ സ്വീകരിക്കും. ഈ മഹാമാരിയുടെ പ്രതിരോധപ്രക്രിയയില്‍ ഏര്‍പ്പെട്ടു സമൂഹത്തിനൊപ്പം നിലകൊണ്ടു രോഗഭീഷണി നേരിട്ട് എല്ലാ സഹായങ്ങളും സേവനങ്ങളും ചെയ്യുന്ന താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മേല്‍ ഉദ്യോഗസ്ഥരുണ്ടാവും. അതവര്‍ക്ക്…
Read More