തിരശ്ശീല ഉയർന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകൾ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക-വിദ്യാർത്ഥി- യുവജന സംഘടനകൾ, വകുപ്പുകൾ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു. കനകകിരീടത്തിൽ മുത്തമിടാൻ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേൽക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ പുതിയ സംസ്കാരം പ്രകടമാകുന്ന കലോത്സവം പരാതിയും പരിഭവവും ഇല്ലാതെ മികച്ചരീതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിലെ മികവ്, പ്രാതിനിധ്യ സ്വഭാവം സംഘാടന മികവ് എന്നിവ കൊണ്ട് ഏറെ പുതുമ തീർക്കുകയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കലാസ്വാദകർക്ക് നവ്യാനുഭവം പകർന്നു നൽകുന്നതോടൊപ്പം കലാപ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും…
Read More