ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കണമെന്നുള്ളത് പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള വള്ളം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനം കീഴുകര വള്ളപ്പുഴ കടവില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് പമ്പാ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാകുന്നത് സാധാരണ സംഭവമായി തീര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൈയെടുത്ത ഗ്രാമപഞ്ചായത്തിന്റെയും ഇതില്‍ പങ്കാളിയായ ജില്ലാ പഞ്ചായത്തിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്…
Read More