കോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതല യോഗം ചേര്‍ന്നു

  konnivartha.com: കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ -വനം ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചു. അരുവാപുലം കലഞ്ഞൂർ കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ ഗീത ഐ എ എസ് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസിനെ ചുമതലപ്പെടുത്തി. മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം ജില്ലാതല യോഗം ചേരുന്നതിനും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ…

Read More