konnivartha.com; കേന്ദ്ര കൃഷി – കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന കിഴങ്ങുവിള വിത്തു ഗ്രാമം പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിന് കീഴിലെ പ്രമാടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. നവനീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റും പ്രോഗ്രാം കോർഡിനേറ്ററും ആയ ഡോ. കെ. സുനിൽകുമാർ അധ്യക്ഷനായി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കമണി, സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിൻ്റെ കോഓർഡിനേറ്റർ ഓമനക്കുട്ടൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ കൃഷി ഓഫീസർ ആരതി. ജെ സ്വാഗതവും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ സീനിയർ ടെക്നീഷ്യൻ ഡി. ടി. റെജിൻ നന്ദിയും പറഞ്ഞു. കൃഷിവകുപ്പ്, തദ്ദേശീയ സ്വയംഭരണ വകുപ്പ്, സ്വദേശി…
Read More