konnivartha.com: രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയ കോന്നി ചെങ്കളം പാറമട ഉടമകള്‍ റോഡു കയ്യേറി അനധികൃതമായി സ്ഥാപിച്ച ഗെയിറ്റ് സി പി ഐ എം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു . വര്‍ഷങ്ങളായി ഈ ഗെയിറ്റ് സ്ഥാപിച്ചിട്ട് . നാട്ടുകാര്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല . തങ്ങളുടെ സ്ഥലത്ത് ആണ് ഗെയിറ്റ് സ്ഥാപിച്ചത് എന്ന് ഉടമകളും പൊതു ജനം നടക്കുന്ന വഴിയിലാണ് ഗെയിറ്റ് എന്നും നാട്ടുകാരും പറയുന്നു . പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് രേഖാമൂലം നല്കിയ പരാതികള്‍ ഒന്നും തന്നെ കൃത്യമായ നടപടി ക്രമങ്ങളിലേക്ക് വന്നില്ല . രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയ പാറമട ദുരന്തം നടന്നിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും കര്‍ശനമായ ഒരു നടപടിയും ഉണ്ടായില്ല . പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് നാട്ടുകാര്‍ ഒന്നടങ്കം…
Read More