കോന്നി ഗ്രാമപഞ്ചായത്ത് : യു ഡി എഫ് മുഴുവന്‍  സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു വാർഡ് പേര് :  സ്ഥാനാർത്ഥി 01 ആഞ്ഞിലികുന്ന് നിഷാകുമാരി ഇ.കെ വനിതാ സംവരണം 02 കിഴക്കുപുറം ജിൽഷാ ഷാജി വനിതാ സംവരണം 03 ചെങ്ങറ അജി കൊച്ചുകുഞ്ഞ് പട്ടികജാതി ജനറൽ 04 അട്ടച്ചാക്കൽ അഡ്വ. സജേഷ് കെ.സാം ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 05 തേക്കുമല സൂര്യകല. ആർ വനിതാ സംവരണം 06 കൊന്നപ്പാറ വെസ്റ്റ് സിന്ധു ശശി പട്ടികജാതി വനിത 07 അതുമ്പുംകുളം സ്‌കറിയ പനച്ചത്തറയിൽ ജനറൽ 08 കൊന്നപ്പാറ ജോബിൻ ഇടയാടിയിൽ ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 09 പയ്യനാമൺ മോഹനൻ കെ.കെ (മോഹനൻ കാലായിൽ) | ജനറൽ 10 പെരിഞ്ഞൊട്ടയ്ക്കൽ | സണ്ണിക്കുട്ടി ജി ജനറൽ 11 മുരിങ്ങമംഗലം അനിത ബിജു വനിതാ സംവരണം 12…

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ജലബജറ്റ് പ്രകാശനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തും, ഹരിത കേരളം മിഷനും,ചേർന്നു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനകർമ്മം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ജലബജറ്റിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി, ജലത്തിന്റെ ലഭ്യതയും, വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജല ബജറ്റ്. .ലഭ്യമായ ജലം ശാസ്ത്രീയമായും, കാര്യക്ഷമമായും, ഉപയോഗിക്കാനും, വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകൾ രൂപീകരിക്കുന്നതിന് ജല ബജറ്റ് സഹായകരമാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലവിഭവ മേഖലയിലെ ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യു.ആർ.ഡി.എം ആണ് സാങ്കേതിക സഹായം നൽകിയിട്ടുള്ളത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ജല ബജറ്റ് തയ്യാറാക്കിയ പഞ്ചായത്തുകളിൽ ഒന്നാണ് കോന്നി ഗ്രാമ പഞ്ചായത്ത്‌. കോന്നി പഞ്ചായത്തിലെ ജല ലഭ്യത, ജല ആവശ്യകത എന്നിവ അനുസരിച്ച് വിവിധ വകുപ്പുകൾ ലഭ്യമാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ജല…

Read More

കോന്നി ഗ്രാമപഞ്ചായത്ത് :യോഗ പരിശീലകരെ നിയമിക്കുന്നു:ഇന്റര്‍വ്യൂ 25 ന്

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രോജക്‌ട് പ്രകാരം വയോജനങ്ങൾക്കുള്ള യോഗ പരിശീലനത്തിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എൻ വൈ എസ് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്കും യോഗ അസ്സോസിയേഷന്‍റെയോ സ്പോർട്‌സ് കൗൺസിലിന്‍റെ അംഗീകാരമോ ഉള്ളവര്‍ക്ക് 2025 ഒക്ടോബർ 25ന് രാവിലെ 11.00 മണിക്ക് കോന്നി പഞ്ചായത്ത് കാര്യാലയത്തിൽ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 8547051173, 6038580087

Read More

കോന്നി ഗ്രാമപഞ്ചായത്ത് : ആശപ്രവര്‍ത്തക ഒഴിവ്

  konnivartha.com:കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2243469.

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ഇന്ന് മെഡിക്കൽ ക്യാമ്പ് ( 03/10/2025 )

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കായി 2025 ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനറൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്നു. കോന്നി ഗ്രാമപഞ്ചാത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മസേന അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ്‌ ,സെക്രട്ടറി എന്നിവര്‍ അറിയിച്ചു

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘ചിത്രശലഭം’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, കെ ജി ഉദയകുമാര്‍, സിന്ധു സന്തോഷ്, പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി ഗ്രാമപഞ്ചായത്ത്: പബ്ലിക് ഹിയറിങ് നടന്നു

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച്‌ 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയിരുന്നു. ഇതിന്‍റെ പബ്ലിക് ഹിയറിങ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനി ടൌൺ ഹാളിൽ വെച്ച്‌ നടന്നു . സി. പി ഹരിദാസ് അധ്യക്ഷത വഹിച്ചു കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു . 2024-25 സാമ്പത്തിക വർഷത്തിൽ 92929 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 573 കുടുംബത്തിന് 100 ദിനം കൈവരിച്ചതിലൂടെ കോടി 4 കോടി 10 ലക്ഷം രൂപ ചിലവഴിക്കാനും സാധിച്ചു . സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അഖില. രാജ് റിപ്പോർട്ട് അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനി. എസ് മറുപടി നല്‍കി .…

Read More

കോന്നി ഗ്രാമപഞ്ചായത്ത് : വിവിധ ലേലം : മാർച്ച് 26 ന്

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തേക്കുള്ള വിവിധ ലേലങ്ങൾ ( മാർക്കറ്റ് സ്റ്റാൾ, ഷോപ്പിംഗ് കോംപ്ലക്സ് റൂം, ഗേറ്റ് ഫീ മുതലായവ) 2024 മാർച്ച് 26 – തീയതി 11.30 ന് കോന്നി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടത്തുന്നാണെന്ന് സെക്രട്ടറി അറിയിച്ചു.

Read More