കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തീകരിക്കും

  konnivartha.com :കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തികരിക്കും. കോന്നി ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെയും പഞ്ചായത്ത്‌ പ്രസിഡണ്ടുമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. H. L. L നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷൻ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക്‌ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. പുതിയതായി അനുവദിച്ച എംഎൽഎ ഫണ്ട്‌ 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിങ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ പ്രവർത്തികൾ എന്നിവ ഏപ്രിൽ ആദ്യവാരം…

Read More