konnivartha.com : ഹര്‍ത്താല്‍ ദിനത്തില്‍ കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കല്ലെറിഞ്ഞ കോന്നി കുമ്മണ്ണൂര്‍ നിവാസികളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി . അജ് മല്‍ ,മുഹമ്മദ് ഷാന്‍ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പരിശോധന നടന്നു . ഷാനെ ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയിരുന്നു . അജ് മലിനെ ഇന്ന് പോലീസ് പിടികൂടി . തങ്ങളാണ് കെ എസ് ആര്‍ ടി സി ബസ്സിനു കല്ല് എറിഞ്ഞത് എന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട് . ഇരുവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നേതൃത്വപരമായ ചുമതല ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത് . കുമ്മണ്ണൂര്‍ ,മുളം തറ എന്നിവിടെ ഉള്ള വീടുകളില്‍ പോലീസ് പരിശോധന നടത്തി…
Read More