കോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )

  konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും. സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത്‌ ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും. വിപുലമായ…

Read More

കോന്നി കരിയാട്ടം വിശേഷങ്ങള്‍ ( 6/9/2025)

  കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ സംഗീത വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോന്നി കരിയാട്ടം: (6/9/2025) 2 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും കോന്നി:കോന്നി കരിയാട്ടത്തിൽ അഖില കേരള വടംവലി മത്സരം നടക്കും.ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരം. സംസ്ഥാനത്തെ മികച്ച ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഹരിദാസ്ഇടത്തിട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Read More

കോന്നി കരിയാട്ടം വിശേഷങ്ങള്‍

കോന്നികരിയാട്ടം:( 5/9/25) കരിയാട്ടം ഗ്രൗണ്ടിൽ ഓണാഘോഷം നടക്കും. കോന്നി:തിരുവോണ ദിനത്തിൽ കരിയാട്ടത്തിൻ്റെ ഭാഗമായി ഓണാഘോഷം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള കലാമത്സരങ്ങൾ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത് അധ്യക്ഷത വഹിക്കും. കോന്നി കരിയാട്ടം വേദിയിൽ (5/9/25) സിനിമാ താരം ഗിന്നസ് പക്രു നയിക്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ. കോന്നി:കരിയാട്ടം വേദിയിൽ പ്രശ്ത ചലച്ചിത്ര നടൻ ഗിന്നസ് പക്രു നേതൃത്വം നല്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ നടക്കും. ഫോർ യു ഇവൻ്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ ഗിന്നസ് പക്രുവിനെ കൂടാതെ നിരവധി ഗായകരും, ഹാസ്യ കലാകാരന്മാരും അണിനിരക്കും. കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത…

Read More