konnivartha.com; പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി. പട്ടയം മിഷന്, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ജില്ലയില്‍ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തി വകുപ്പ് നേരിട്ട് തീര്‍പ്പാക്കുന്നു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 8,87000 ഹെക്ടര്‍ ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്സലുകളും അളന്നു. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ…
Read More