കോന്നിയിൽ പ്രതിഷേധം ഇരമ്പി; മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി konnivartha.com/ കോന്നി : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക രാഷ്ട്രീയത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കുക വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതുവിപണിയിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ ആഹ്വാന പ്രകാരം കോന്നിയിൽ പ്രതിഷേധ തീപ്പന്തം എന്ന പേരിൽ കോന്നി മണ്ഡലം കമ്മിറ്റി നടത്തിയ പന്തംകൊളുത്തി പ്രകടനം അവേശമായി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ദീനമ്മ റോയി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാര്‍ , റോജി ഏബ്രഹാം, അഡ്വ. റ്റി.എച്ച്…
Read More