konnivartha.com : നോർവീജിയൻ റുമാറ്റിക് ഓർഗനൈസേഷന്‍റെ മെഡിക്കൽ ഉപദേഷ്ടാവായി യുവ മലയാളിവനിതാ ഡോക്ടർ നിയമിതയായി. വടശേരിക്കര പാഞ്ചജന്യം കല്ലാർ വാലി റെസിഡെൻസിയില്‍ ഡോക്ടർ നയന ഗീത രവിയ്ക്കാണ് അപൂർവ നേട്ടം ലഭിച്ചത് .കോന്നി പുളിക്കമണ്ണിൽ വീട്ടിൽ രവി പിള്ള, ഗീതാകുമാരി ദമ്പതികളുടെ മകളാണ് ഡോ: നയന. നോർവേയിലെ റുമാറ്റോളജി ആരോഗ്യ വിഭാഗം റിസേർച്ച് വിഭാഗത്തിന്‍റെ ചുമതല ഇനി ഡോ: നയനക്കാണ്. ഈ രംഗത്ത് ആ രാജ്യത്തിന്‍റെ ആരോഗ്യ പോളിസി നിശ്ചയിക്കുന്നതിൽ ഇവർ നിർണായക പങ്കു വഹിക്കും. രോഗികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മികവുറ്റതും നൂതനവുമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഡോ: നയന അഭിപ്രായപ്പെട്ടു. തമിഴ് നാട്ടിലെ എം ജി ആര്‍ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെഡിക്കൽ സയൻസിൽ ഡിഗ്രി പൂർത്തിയാക്കിയത്. നോർവേയിലെ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ പൂർത്തിയാക്കി. കേരളത്തിൽ പ്രവർത്തനങ്ങളുള്ള “ഡെയിലി എഗ്ഗ്…
Read More