konnivartha.com: സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് .കോന്നിയില്‍ ഇന്ന് വൈകിട്ട് സാംസ്ക്കാരിക സമ്മേളനവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടക്കും . സെപ്റ്റംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതൽ കോന്നി ചന്ത മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഗണേശ നിമഞ്ജന ഘോഷയാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഗണേശ വിഗ്രഹങ്ങളും ഡി ജെ വാഹനങ്ങളും, നൃത്ത രൂപങ്ങളും, തമ്പോലങ്ങളും ആകാശ ദീപ കാഴ്ചയും ദൃശ്യ വിസ്മയം തീർക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . ഇന്നത്തെ പരിപാടി 29/09/2024 ഞായര്‍ 6.00 : സാമൂഹിക ഗണപതിഹവനം 8.00 : ഭാഗവതപാരായണം 9.00 : ഗജപൂജ 4.00 : സാംസ്‌ക്കാരികസമ്മേളനം 5.30…
Read More