കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ നാടകം മാത്രം : ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും

കോന്നി താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വിതരണം ചെയ്ത 40 പട്ടയം വ്യാജമാണെന്ന് കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച റ വന്യൂ വകുപ്പ് അവസാനം വെള്ളം കുടിക്കുന്നു .വന ഭൂമി കൃഷി ആവശ്യത്തിനു നല്‍കുന്ന പതിവ് ഉണ്ട് .കൈവശകാര്‍ക്ക് പാട്ടത്തിനോ വിലയ്ക്കോ ഈ ഭൂമി നല്‍കുവാന്‍ ഉള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും .അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയാകും .പട്ടയം റദ്ദാക്കിയതു കൊണ്ട് ഭൂമി കര്‍ഷകന്‍റെ അല്ലാതെ ആകുന്നില്ല .കാര്‍ഷിക വായ്പ്പകള്‍ ഇതില്‍ മേല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ലഭിക്കില്ല .കൃഷി ചെയ്യുന്നതിന് തടസം ഇല്ല .അതിനാല്‍ പട്ടയം റദ്ദാക്കിയതില്‍ കാര്യമില്ല എന്ന് മുതിര്‍ന്ന റ വന്യൂ വകുപ്പിലെ ജീവക്കാരന്‍ പറയുന്നു . അടൂർ പ്രകാശ് മുന്‍കയ്യെടുത്തു കര്‍ഷകര്‍ക്ക് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും. പാട്ടത്തിനോ വിപണി…

Read More

കോന്നിയിലെ പട്ടയം റദ്ദാക്കിയ സംഭവം : കോണ്‍ഗ്രസിന് ഉള്ളില്‍ ഗ്രൂപ്പ്‌ വൈര്യം പുകയുന്നു

  മതസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും മുന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ കോന്നി താലൂക്കിലെ വനഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാര്‍ റദ്ദാക്കിയതില്‍ യു ഡി എഫില്‍ പ്രതിക്ഷേധം പുകയുന്നു എങ്കിലും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നു .മുന്‍ മന്ത്രിയും കോന്നി യുടെ എം എല്‍ എ യുമായ അടൂര്‍ പ്രകാശിനോട് ഉള്ള ഗ്രൂപ്പ്‌ വൈര്യമാണ് ഇതിനു പിന്നില്‍ എന്ന് കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സമ്മതിക്കുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭ മണ്ഡലത്തിലെ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി 4,835 ഏക്കര്‍ വനഭൂമി 1,843 പട്ടയങ്ങളായി 4,126 കൈവശക്കാര്‍ക്ക് പതിച്ചു നല്‍കിയത്. ഇതാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ പട്ടയം നല്‍കിയ ഭൂമി വനഭൂമിഎന്ന്…

Read More