കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ…

Read More