കോന്നിയിലെ ഇന്നത്തെ കോവിഡ് രോഗികളുടെ കണക്കില്‍ ആശയകുഴപ്പം ആരോഗ്യവകുപ്പ് കണക്കില്‍ : 36 പഞ്ചായത്ത് കണക്കില്‍ :21 കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ കണക്കില്‍ ആശയകുഴപ്പം . പത്തനംതിട്ട ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്കില്‍ കോന്നി പഞ്ചായത്തില്‍ ഇന്ന് 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . എന്നാല്‍ പഞ്ചായത്ത് കണക്കില്‍ 21 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നു കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമി”നോട് പറഞ്ഞു . കണക്കിലെ വ്യക്തത വരുത്തുവാന്‍ പഞ്ചായത്ത് പ്രസിഡണ്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു എങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല . പത്തനംതിട്ട ജില്ലയിലെ ഓരോ ദിവസത്തെയും കോവിഡ് രോഗികളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികാരികള്‍ ആണ് രേഖപ്പെടുത്തി ജില്ലാ ആസ്ഥാനത്തും സംസ്ഥാന…
Read More