കോന്നിക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായ കോന്നിയില്‍ കൊച്ചയ്യപ്പന്‍

  konnivartha.com : 1885 ൽ കോട്ടയത്ത് കൊട്ടാരത്തിൽ ജനിച്ച വാസുദേവൻ എന്നയാളെ കേരളത്തിനും മലയാളികൾക്കും അറിയില്ല. പക്ഷേ ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ അറിയാത്തവരില്ല. മണിപ്രവാളവും ആട്ടക്കഥകളും ഭാഷാ നാടകങ്ങളും തുളളൽപ്പാട്ടും കിളിപ്പാട്ടും വഞ്ചിപ്പാട്ടും ഗദ്യ പ്രബന്ധങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമൊക്കെയായി 60 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഐതിഹ്യമാലയെന്ന ഒറ്റകൃതിയുടെ പേരിലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ഓർക്കപ്പെടുന്നത്. മലയാളി ഉള്ളിടത്തോളം കാലം ഐതിഹ്യമാലയും കൊട്ടാരത്തിൽ ശങ്കുണ്ണിയും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.ഒപ്പം കോന്നിക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായ കോന്നിയിൽ കൊച്ചയ്യപ്പനും .   ഐതിഹ്യമാല രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി കോന്നിയിൽ കൊച്ചയ്യപ്പൻ കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂർ രാജ്യത്തും അടുത്തപ്രദേശങ്ങളിലും അധികമാളുകൾ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ ആന ചരിഞ്ഞു (മരിച്ചു) പോയിട്ട് ഇപ്പോൾ പതിനാലു കൊല്ലത്തിലധികംകാലമായിട്ടില്ലാത്തതിനാൽ ഇവനെ (ഈ ആനയുടെ സ്വഭാവം വിചാരിക്കുമ്പോൾ ഇതിനെ എന്നല്ല “ഇവനെ” എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.) കണ്ടിട്ടുള്ളവരായിട്ടുതന്നെ…

Read More