കോട്ടാമ്പാറ കോളനിയിലെ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കുന്നത് ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയു. കളിചിരികളിലൂടെ കുട്ടികളെ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഐസിഡിഎസ് മുന്‍കൈയെടുത്ത് ഊരുകളില്‍ നിന്ന് കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയണം. പഠനത്തിന് സഹായകമായ അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണം. ഏഴു വയസുവരെ പ്രായമുള്ള കുട്ടികളില്‍ പലരും അംഗന്‍വാടിയിലും സ്‌കൂളിലും എത്തുന്നില്ലെന്ന് കമ്മിഷന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു…

Read More