കൈക്കൂലി : വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്‍റെ കെണിയില്‍ വീണു

  konnivartha.com / പത്തനംതിട്ട: വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്റെ കെണിയില്‍ വീണു. ചെറുകോല്‍ വില്ലേജ് ഓഫീസര്‍ പ്രമാടം സ്വദേശി രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. ചെറുകോല്‍ സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്. കഴിഞ്ഞ മാസം പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നല്‍കിയിരുന്നു. നാല് തവണ നേരിട്ടെത്തുകയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല. ഈ വസ്തുവിന്റെ പോക്കുവരവ് ബുദ്ധിമുട്ടുളള കേസാണെന്നാണ് ഷാജിയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോള്‍ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന്…

Read More