കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും മറ്റും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഒടുക്കം പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി. ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തി.…

Read More

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ പിടിയിൽ

  കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. ഡോക്ടർമാർ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീട്ടിൽ വച്ചാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. പൂവത്തൂർ സ്വദേശിയായ ആഷിക് തന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. അങ്ങനെയാണ് ഈ ഡോക്ടർമാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും. ഇവർ ആഷിക്കിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പ്രദീപ് കോശി 3000 രൂപയും വീണ വർഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ

  കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിൻ ജോണിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. കുബേര കേസിലെ പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു. മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ അറസ്റ്റിൽ

  കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 10000 രൂപ കൂടുതലാണെന്നും അത് കുറച്ച് നൽകണമെന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടയാൾ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വിജിലൻസിനെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരമാണ് പരാതിക്കാരൻ പണവുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പനയിലെ വീട്ടിൽ നിന്ന് വിജിലൻസിന്റെ പിടിയിലായത്. കാഞ്ചിയാർ സ്വദേശിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് തഹസിൽദാറെ അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ കൃത്യമായ ഇടപെടലിന്റെ ഭാ​ഗമായാണ് കൈക്കൂലിക്കാരനായ തഹസിൽദാറെ അറസ്റ്റ് ചെയ്യാനായത്

Read More

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയിൽ

  konnivartha.com:പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോ: ഷാജിമാത്യുവിനെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ തുമ്പമണ്‍ സ്വദേശിയായ അച്യുതന്‍ ഇന്നലെ കണ്ണിന്‍റെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ നേത്രവിദഗ്ദ്ധനായ ഡോ: ഷാജിമാത്യുവിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ തന്നെ കണ്ണിന്‍റെ സര്‍ജറിക്ക് വിധേയനാക്കുകയുണ്ടായി. തുടര്‍ന്ന് രോഗിയായ അച്യുതനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്ങില്‍ 3000/-രൂപ കൈക്കുലിയായി നല്‍കണമെന്ന് ഡോക്ടര്‍ ഷാജിമാത്യു അച്യുതന്‍റെ മകനായ ശ്രീ. അജീഷിനോട് ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ഹരിവിദ്യാധരനെ അറിയിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെണി ഒരുക്കി ഇന്ന് (04.11.2022) രാവിലെ 10.20 മണിയോടെ ജനറല്‍ ഹോസ്പിറ്റലിലെ ഒ. പി. യില്‍ വച്ച് 3000/- രൂപ അജീഷില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോ: ഷാജിമാത്യുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ പിടിയിൽ

  കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ.കണ്ണൂരിൽ അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. വിജിലന്‍സിനെ കണ്ട് കൈക്കൂലി നോട്ടുകൾ വിഴുങ്ങിയതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി . പൂതപ്പാറ സ്വദേശിയുടെ വീടിന് മുന്നിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജോ ജോസഫ് പണം ആവശ്യപ്പെട്ടത്. ഈ മാസം 10ന് ലൈൻ നീക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഷുക്കൂർ അപേക്ഷ സമർപ്പിച്ചിരുന്നു. സബ് എഞ്ചിനീയറായ ജോസഫിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകി. തുടർന്ന് പോസ്റ്റ് മാറ്റി ഇടുന്നതിന് 5,550 രൂപ ഫീസ് അടയ്ക്കണമെന്ന് അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു. ഫീസ് അടച്ച ശേഷം ജോസഫ് ഷുക്കൂറിനെ വീണ്ടും ബന്ധപ്പെട്ടു. തനിക്ക് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആണെന്നും, കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക്…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

  അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്. മുണ്ടക്കയം ഇളംകാട്ടിൽ കുടുംബ വഴക്കിനിടെ മകൻ ആക്രമിച്ച് പരുക്കേൽപ്പിച്ചതായി അച്ഛൻ കൊടുങ്ങവയലിൽ വർക്കി പോലീസിൽ പരാതി നൽകിയിരുന്നു.അമ്മയെ വീട്ടിനുളളിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ടാണ് വീണ്ടും വഴക്കുണ്ടായത്. തുടർന്ന് മകൻ ജസ്റ്റിന് എതിരെ വധ ശ്രമത്തിനുൾപ്പെടെ പോലീസ് കേസെടുത്തു.ഈ കേസ് ഒത്തു തീർപ്പാക്കുന്നതിനാണ് മുണ്ടക്കയം സിഐ ഷിബുകുമാർ അൻപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സിഐ യുടെ സഹായിയായ മുണ്ടക്കയം സ്വദേശി സുദീപാണ് ഇടനില നിന്നത്.ജസ്റ്റിൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ഇവർ നൽകിയ പണം സിഐയുടെ ക്വാർട്ടേഴ്സിലെത്തി കൈമാറുന്നതിനിടെയാണ് ഷിബുകുമാറിനെയും സുദീപിനെയും വിജിലൻസ് അറസ്റ്റു ചെയ്തത്.കൈക്കൂലി…

Read More

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു വനിതാ ജീവനക്കാര്‍ പിടിയില്‍

  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയും .,റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തയുമാണ്‌ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ്‌ പിടികൂടിയത്‌. കാനഡയില്‍ ജോലിനോക്കുന്ന പോത്തോട്‌ സ്വദേശി ‌പുതുതായി നിര്‍മ്മിച്ച വീടിനു കരംഅടക്കുവാന്‍ സുഹൃത്തിനെ ചുമതല പ്പെടുത്തിയതനുസരിച്ചു (04.11.2020) കരം കെട്ടാന്‍ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയില്‍ എത്തിയപ്പോള്‍., കരംഅടക്കേണ്ടത്‌ 3500/- രൂപയാണെന്നും കരംഅടക്കണമെങ്കില്‍ റവന്യൂ ഓഫീസറായ പിറ്റി.സുശീലക്കും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തക്കും കൂടി 5000/- രൂപ കൈക്കൂലിനല്‍കണമെന്നും ആവശ്യപ്പെട്ടു.   കരം അടക്കാതെപുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലന്‍സ്‌ കിഴക്കന്‍മേഖല സൂപ്രണ്ട്‌ വി .ജി.വിനോദ്‌ കുമാറിനെഅറിയിക്കുകയും ഉടനെ തന്നെ വിജിലന്‍സ്‌ കെണിഒരുക്കുകയുമാണുണ്ടായത്. വൈകിട്ട്‌ 4.25 മണിയോടെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച്‌ 5000 രൂപകൈക്കൂലി വാങ്ങവെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയെയും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തയെയും കോട്ടയം വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി, ബി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ളവിജിലന്‍സ്‌ സംഘം അറസ്റ്റ്‌ ചെയ്യുകയുമാനുണ്ടായത്‌.   കൈക്കൂലി വാങ്ങിയ തുകയില്‍…

Read More