ജനാധിപത്യപരമായ ഒരു സിനിമാനയരൂപീകരണം ചരിത്രത്തിലാദ്യം: മന്ത്രി സജി ചെറിയാന്:കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് konnivartha.com: തിരുവനന്തപുരം: ജനാധിപത്യപരമായി കേരളത്തില്‍ നടക്കുന്ന സിനിമാനയരൂപീകരണം സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്. സിനിമയുടെ സമസ്ത മേഖലകളെ പരിഗണിച്ചും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുമുള്ള സമഗ്രമായ ഒരു സിനിമാനയത്തിലേക്കാണ് കേരളം കടക്കുന്നത്. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, കള്‍ച്ചറല്‍ ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക, സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികള്‍ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമായാണ് ജനാധിപത്യ സിനിമാനയം രൂപീകരിക്കപ്പെടുന്നത് . ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് 2025 ഓഗസ്റ്റ് 2, 3 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ്- മന്ത്രി സജി ചെറിയാന് പറഞ്ഞു.…
Read Moreടാഗ്: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ഓണ്‍ലൈനാക്കുക : “ബുദ്ധി ജീവികള്‍ “അല്ല നിഗമനം
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ഓണ്‍ലൈനാക്കുക : “ബുദ്ധി ജീവികള്‍ “അല്ല നിഗമനം
konnivartha.com:പൈസ കൊടുത്തു ഓരോ സിനിമയും കാണുന്ന പ്രേക്ഷകര്‍ ആണ് സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയിക്കേണ്ടത് .അല്ലാതെ സാംസ്കാരിക വകുപ്പ് കണ്ടെത്തിയ ചലച്ചിത്ര രംഗത്തെ “അധികായകര്‍ “അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .ബഹുമാന്യ മന്ത്രി സജി ചെറിയാന് എങ്കിലും ഈ പഴയ രീതി മാറ്റണം . നമ്മുടെ പൈസ കൊടുത്തു സിനിമ ശാലയില്‍ പോയി സിനിമ എന്ന വിനോദ ഉപാധി കാണുന്നവര്‍ ആണ് സിനിമയെ വിജയിപ്പിക്കുന്നത് .അതില്‍ ഉള്ള താരങ്ങളുടെ അഭിനയം വിലയിരുത്തി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ ആണ് .അല്ലാതെ സാംസ്കാരിക വകുപ്പ് വിളിച്ചു വരുത്തി സിനിമ നിര്‍ണ്ണയം കാണുന്നവര്‍ അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഇത് പുതു യുഗം ആണ് .പഴയ രീതി നിര്‍ത്തുക . എല്ലാ വര്‍ഷവും റിലീസ് ചെയ്യുന്ന അപേക്ഷ സമര്‍പ്പിക്കുന്ന സിനിമയുടെ അവലോകനം ഇന്റര്‍നെറ്റില്‍ അഭിപ്രായ വോട്ടിന് ഇടുക . അല്ലാതെ…
Read More