കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക. ഇവിടെ സർവീസ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബന്ധപ്പെട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ടാക്സിന് പോകേണ്ട പണം വിപണിയിലെത്തിക്കാൻ സാധിക്കും. ചെറുകിട സംരംഭകരും ചെറുകിട കച്ചവടക്കാരും അധികമുള്ള സംസ്ഥാനമായ കേരളത്തിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ വലിയ ഗുണം ലഭിക്കും. മാസത്തിൽ 5000 മുതൽ 20,000 രൂപ വരെ ലാഭിക്കാൻ മധ്യ വർഗ്ഗത്തിന് ഇതിലൂടെ സാധിക്കുമെന്നത് എടുത്തു പറയേണ്ടതാണെന്നും…
Read More