konnivartha.com: : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും 2023 മാർച്ച് മുതൽ കരിമാൻതോട് തൃശ്ശൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സർവീസ് ആരംഭിച്ച എങ്കിലും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കാത്തതിനെ തുടർന്ന് സർവീസ് നിന്നു പോവുകയായിരുന്നു. കഴിഞ്ഞമാസം എംഎൽഎ ഇക്കാര്യം വീണ്ടും നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും…
Read More