കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

konnivartha.com: കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടിയിൽ, 14-ാം വാർഡിലെ ജിജി പുതിയപറമ്പിൽ, 10-ാം വാർഡിലെ വിനീത് (ലാലു) തെങ്ങുംപള്ളിൽ, മൂന്നാം വാർഡിലെ ഡെറ്റി ഫ്രാൻസിസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. 2020 ഡിസംബർ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് നാലു പേരും അയോഗ്യരാക്കപ്പെട്ടത്. 16-ാം വാർഡിലെ അംഗം അഡ്വ.ജോസഫ് മുത്തോളി നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് അംഗം നിസാർ മുഹമ്മദിനെ രണ്ട് വ്യത്യസ്ത കേസുകളിലാണ് അയോഗ്യനാക്കി കമ്മീഷൻ വിധികൾ പുറപ്പെടുവിച്ചത്. രണ്ടിലും പരാതി നൽകിയത് 13-ാം വാർഡിലെ അംഗം മിൽസി ഷാജിയാണ്. 2021…

Read More