കൂടംകുളം–മാടക്കത്തറ വൈദ്യുതി ടവര്‍ നിര്‍മ്മാണ സമരത്തില്‍ നിന്നും സമര സമിതി പിന്മാറി 

  കൂടംകുളം മാടക്കത്തറ വൈദ്യുതി കേരളത്തിന്‌ അര്‍ഹതപ്പെട്ടത് ആണെന്ന് ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്തവനെ തുടര്‍ന്ന് പ്രക്ഷോഭ സമരങ്ങളില്‍ നിന്നും മിക്ക ബഹുജന സംഘടനയും , സി പി എമ്മും  പിന്മാറി .വികസനത്തില്‍ എതിര് നില്‍ക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത് .കോന്നി അടക്കം ഉള്ള ഭാഗത്തെ പ്രക്ഷോഭവും സമരവും അവസാനിച്ച നിലയിലാണ് .ടവര്‍ നിര്‍മ്മാണ സര്‍വ്വേ പല സ്ഥലത്തും തടയുവാന്‍ സി പി എം പ്രവര്‍ത്തകര്‍ മുന്നില്‍ ഉണ്ടായിരുന്നു .ടവര്‍ നിര്‍മ്മിക്കുവാന്‍ കണ്ടത്തിയ സ്ഥലത്തിന് നല്‍കുന്ന നഷ്ട പരിഹാരം കുറവാണ് എന്നുള്ള കാരണം പറഞ്ഞായിരുന്നു സമരം .ഭൂ ഉടമകളില്‍ നിന്നും ആയിരകണക്കിന് രൂപ ചിലര്‍ പിരിവു വാങ്ങിയിരുന്നു .കൂടംകുളം മാടക്കത്തറ വൈദ്യുതി ലൈന്‍ വരുമ്പോള്‍ അതിനു അടുത്തുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രശനം ഉണ്ടാകും എന്നും ആളുകളെ പറഞ്ഞു…

Read More