കാഷ്യു കോർപ്പറേഷൻ ചെയർമാന്റേത് പരസ്യ കുറ്റസമ്മതം: കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: കശുവണ്ടി മേഖലയിലെ തൊഴിൽ ദിനങ്ങളും ബോണസും വർദ്ധിപ്പിക്കാനായില്ലെന്ന കാഷ്യു കോർപ്പറേഷൻ ചെയർമാൻ ജയമോഹന്റെ തുറന്നുപറച്ചിൽ പരസ്യ കുറ്റസമ്മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യു.ഡി.എഫ്. ഭരണകാലത്ത് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബോണസിന്റെ പരമാവധി പരിധിയായ 20% കടന്ന് 2.5% എക്സ്ഗ്രേഷ്യ അനുവദിച്ചിരുന്നു. എന്നാൽ, ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം അത് പൂർണ്ണമായും ഇല്ലാതാക്കി. തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും, കാഷ്യു കോർപ്പറേഷനും കാപെക്സും ഇടത് സർക്കാരിന്റെ നിലപാടിനോട് കൂട്ടുനിന്നു. കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ്. വോട്ട് നേടിയെങ്കിലും, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിലും വാഗ്ദാനങ്ങൾ പാലിക്കാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അടഞ്ഞ ഫാക്ടറികൾ തുറക്കാനായില്ലെന്നും, മുൻപ് പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പോലും പിണറായി സർക്കാരിന്റെ കാലത്ത് അടഞ്ഞുപോയി എന്നതാണ് യാഥാർത്ഥ്യമെന്നും എം.പി. ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്…

Read More