കാഴ്ചയുടെ മഴക്കാലമൊരുക്കി ‘എൻ ഊര്’ മഴക്കാഴ്ച മേളയ്ക്ക് സമാപനമായി

  konnivartha.com / വയനാട് : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി. മഴക്കാഴ്ച മേളയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വ.ടി സിദ്ധിഖ് എം.എൽ എ നിർവ്വഹിച്ചു.എൻ ഊര് ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് വയനാട് പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാഴ്ച ഒരുക്കിയത്.ഗോത്ര മരുന്ന് പാരമ്പര്യത്തെ കാഴ്ചക്കാർക്ക് പരിചയപ്പെടുന്നുന്നുണ്ട് എൻ ഊരിൽ .മേപ്പാടി സ്വദേശി കൃഷ്ണൻ വൈദ്യരുടെ നേതൃത്വത്തിലാണ് വംശീയ വൈദ്യ ചികിത്സ ക്യാമ്പ് നടക്കുന്നത്. ആദിവാസി മരുന്നുകളാണ് ഇവിടെയുള്ളത്. താരൻ മുടി കൊഴിച്ചൽ എന്നിവയ്ക്കുള്ള…

Read More