കാര്‍ത്തിക പൊങ്കാലയ്ക്ക് ദേവീ ക്ഷേത്രങ്ങള്‍ ഒരുങ്ങി

  കാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. കാർത്തികപൊങ്കാല അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു. വൃശ്ചിക മാസത്തിലെ  കാർത്തിക ചക്കുളത്ത് കാവിൽ പൊങ്കാല ഇടുന്നു ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കാർത്തികനാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. കോന്നി വകയാർ കൊല്ലൻപടി ശങ്കരൻ കോവിൽ ശ്രീ സുബ്രഹ്മണ്ണ്യ സ്വാമി ക്ഷേത്രത്തിലെ ദുർഗ്ഗ ദേവി തിരുനടയിൽ വൃച്ഛിക കാർത്തിക പൊങ്കാല( 13/12/24 വെള്ളിയാഴ്ച) നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .ക്ഷേത്ര മേൽശാന്തി സതീഷ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും .

Read More