കാട്ടുപന്നിയുടെ അക്രമണത്തില്‍ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

  konnivartha.com : കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി വൈ ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യ ഗഡുവായി 5 ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയ്ക്ക് എം.എൽ.എ കൈമാറി. കാട്ടുപന്നിയുടെ അക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട ഗൗരവതരമായ സാഹചര്യം എം.എൽ.എ വനം മന്ത്രിയെ കണ്ട് ധരിപ്പിക്കുകയും, ഉചിതമായ നഷ്ട പരിഹാരം അനുവദിക്കാൻ നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.തുടർന്ന് അന്വേഷണം നടത്തി അടിയന്തിര നടപടി സ്വീകരിക്കാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാംമോഹൻലാലിനെചുമതലപ്പെടുത്തിയിരുന്നു. മങ്ങാട് ജംഗ്ഷനിലേക്ക് കാൽനട യാത്ര ചെയ്യവേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡി.എഫ്.ഒ റിപ്പോർട്ട് ചെയ്യുകയും, 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുമായിരുന്നു. ഏനാദിമംഗലം…

Read More