konnivartha.com: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കേരളത്തിൽ ഇപ്പോഴുള്ള ആകെ കാട്ടാനകളുടെ എണ്ണം 1793 ആണെന്നും കഴിഞ്ഞ വർഷം 1920 ആനകളാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. 2017 ലാണ് അവസാനമായി കാട്ടാന സെൻസസ് നടന്നത്.5 വർഷം കൂടുമ്പോഴാണ് സെൻസസ്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷം നടക്കേണ്ട സെൻസസ് മുടങ്ങിയിരുന്നു.ഇക്കുറി സെൻസസ് നടപടികൾക്കായി റാന്നി ഡിവിഷനില്‍ മാത്രം 108 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു . ആനകളെ നേരിട്ട് നിരീക്ഷിക്കൽ, പിണ്ടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായ പരിശോധന, ആനകളുടെ സാന്നിധ്യമുള്ള പ്രദേശത്തെ ജല സ്രോതസുകൾ, സസ്യങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ പരിശോധനയിൽ കൂടിയുള്ള കണ്ടെത്തലുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴും സെന്‍സസ് നടക്കുന്നത് . കാലം മാറിയത് അറിയാത്തത് വനം വകുപ്പ് മാത്രം ആണ്…
Read More