കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഒമ്പതാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഒമ്പതാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി എം എൽ എ സി.ആർ മഹേഷ് ഒമ്പതാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമർപ്പിച്ചു.കല്ലേലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ അടൂർ പ്രകാശ് എം പി നിർവ്വഹിച്ചു. കേരള അഗ്രോ ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനി ചെയർമാൻ ബെന്നി കക്കാട്, മോഷഗിരി ആശ്രമം ചെയർമാൻ ഡോ.രമേശ് ശർമ്മ,മഹാരാഷ്ട്ര നാഗ സന്യാസി യോഗി അംഗദ് നാഥു, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, ചലച്ചിത്ര നടൻ ആദിനാട് ശശി, തലപ്പാറ കോട്ട സെക്രട്ടറി കെ കെ സുകു, വിശ്വകർമ്മ മഹാസഭ പ്രതിനിധി…
Read More