konnivartha.com/പത്തനംതിട്ട : ഓൺലൈൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ 3 യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 1.65 ഗ്രാം എംഡിഎംഎ – യും 4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 12 പാക്കറ്റുകളായിട്ടാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 3000 രൂപ നിരക്കിലാണ് പ്രതികൾ വിൽപന നടത്തി വന്നത്. 36000 രൂപയോളം വില വരും ഇതിന്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ആറന്മുള പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ കാരംവേലി സ്കൂളിന് സമീപത്തുനിന്നും യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി തെക്കേമല തുണ്ടാഴം ജയേഷ് ഭവനിൽ ജയചന്ദ്രന്റെ മകൻ ജയേഷ് (23), പാലക്കാട് കൈരാടി വടക്കൻ ചിറ ഇടശ്ശേരി വീട്ടിൽ സജുവിന്റെ മകൻ ജിജു സജു (26), കോഴഞ്ചേരി മേലുകര മാത്യു ജോണിന്റെ മകൻ നവീൻ ജോൺ മാത്യു (24) എന്നിവരാണ്…
Read More