ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കണം : പ്രധാനമന്ത്രിക്ക് നിവേദനം

ഇന്ന് ദേശീയ പത്രദിനം :ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 16 നാണ് ദേശീയ പത്രദിനം ആഘോഷിക്കപ്പെടുന്നത് konnivartha.com/ ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സമൂഹത്തിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിലും അത് വഴി അധികാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നതിലും ഓൺലൈൻ പത്രപ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.എന്നാൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരോട് സംസ്ഥാന സർക്കാരുകൾ കാണിച്ചു വരുന്ന…

Read More