ഒരുമിച്ചുതാമസിക്കാത്തതിലുള്ള വിരോധം കാരണം പിണങ്ങിക്കഴിയുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

  പത്തനംതിട്ട : പിണങ്ങിക്കഴിയുന്ന ഭാര്യയെ , ഒപ്പം താമസിക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശശികുമാറിന്റെ മകൻ ശ്യാംലാൽ (29) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പിണങ്ങി കുടുംബവീട്ടിൽ താമസിച്ചുവരുന്ന യുവതിയെയാണ്, ബുധൻ പുലർച്ചയോടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് വെട്ടുകത്തി കൊണ്ട് ഭർത്താവ് വെട്ടി മാരകമായി പരിക്കേൽപ്പിച്ചത്.   പള്ളിക്കൽ ആനയടി ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ മാതാവ് മണിയമ്മയ്‌ക്കൊപ്പം കഴിഞ്ഞുവരുന്ന രാജലക്ഷ്മിക്കാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ പ്രതി, വീടിന്റെ ഗേറ്റിനു മുന്നിൽ ബഹളം വയ്ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഇറങ്ങി ഗേറ്റിനടുത്തെത്തിയ രാജലക്ഷ്മിയെ, മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചശേഷം കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിലും കയ്യിലും…

Read More