ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍: ഡെപ്യൂട്ടി സ്പീക്കര്‍

  ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്. കനാല്‍പ്പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കാല്‍ നടയായി പാലത്തിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും. പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം നടക്കുന്നു. പാലമുക്ക് മുതല്‍ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റല്‍ വിരിച്ചു. ഓടകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പാലം മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍പണികള്‍ പൂര്‍ത്തിയാക്കി.…

Read More

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം :ജൂലൈ ഒന്നിനകം സര്‍വേ ജോലികള്‍ പൂര്‍ത്തിയാകും

  konnivartha.com: ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ ജോലികള്‍, കല്ലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നിവ ജൂലൈ ഒന്നിന് മുന്‍പായി പൂര്‍ത്തിയാക്കും.   ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആവശ്യാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കെ.ആര്‍.എഫ്.ബി. ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോദ്ധ്യപ്പെടുന്നതിനും തീരുമാനമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പൊതുമരാമത്ത്…

Read More

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

konnivartha.com: ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. എംസി റോഡിനേയും ദേശീയപാതയേയും സമാന്തരമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാണ്. അതിനനുസൃതമായ പ്രാധാന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സമയബന്ധിതമായി പൊതുഗതാഗതത്തിന് തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Read More

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു

  ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.ആധുനിക രീതിയില്‍ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മാണം സാധ്യമാക്കിയിട്ടുള്ളത്.   പ്രധാന പാതകളെ സംബന്ധിച്ച കിഫ്ബിയുടെ പൊതുമാനദണ്ഡ പ്രകാരം പ്രാഥമികമായി പതിമൂന്നര മീറ്റര്‍ വീതിയാണ് ഈ പ്രവര്‍ത്തിക്കായി  നിര്‍ദേശിച്ചിരുന്നത്. ഇത്രയും വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടി അടക്കം സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ആവശ്യമാകുന്നതോടെ പദ്ധതിക്ക് വീണ്ടും കാലവിളംബം നേരിടേണ്ടതായിരുന്നു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദേശ പ്രകാരം കിഫ്ബി  ഉന്നത അധികാരികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റോഡ് വീതി 12 മീറ്റര്‍ ആയി നിജപ്പെടുത്തി തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായി നിര്‍മാണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോംപസിറ്റ് വ്യവസ്ഥയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച…

Read More